---
title: "ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ്​​ സ്വതന്ത്ര സ്ഥാനാർഥിക്കു നേരെ ഗുണ്ട ആക്രമണം"
english_title: "Attack on UDF candidate in haripad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79644/Attack on UDF candidate in haripad"
published_at: "2022-11-11T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636dc661c2465_Untitled-1.jpg"
keywords: []
---

# ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ്​​ സ്വതന്ത്ര സ്ഥാനാർഥിക്കു നേരെ ഗുണ്ട ആക്രമണം

> **Lead Summary:** ഹരിപ്പാട്: ആലുപ്പുഴ മുതുകുളം പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ്​​ സ്വതന്ത്ര സ്ഥാനാർഥിക്കു നേരെ ഗുണ്ട ആക്രമണം. ബൈക്കുകളിൽ എത്തിയ സംഘം കമ്പിവടിയും ചുറ്റികയും ഉപയോഗിച്ച്​ നടത്തിയ ആ​ക്രമണത്തിൽ നാലാം വാർഡിൽനിന്ന് ജയിച്ച യു.ഡി.എഫ്​ സ്ഥാനാർഥി ജി.എസ്​. ബൈജുവിനാണ്​​ ​ പരിക്കേറ്റത്​. തലക്കും വലതുകാലിനും ഇടതുകൈക്കും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഹരിപ്പാട്ടെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.45ന്​ കല്ലൂമൂടിന് കിഴക്ക് കളപ്പാട്ടു ഭാഗത്തുവെച്ച്​ ഒരുസംഘം ആക്രമിക്കുകയായിരുന്നു. വിജയാഹ്ലാദപ്രകടനത്തിനുശേഷം യു.ഡി.എഫ്​ പ്രവർത്തകരെ കാണാൻ സ്ഥലത്ത്​ എത്തിയതായിരുന്നു.

## Article Content

ഹരിപ്പാട്: ആലുപ്പുഴ മുതുകുളം പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ്​​ സ്വതന്ത്ര സ്ഥാനാർഥിക്കു നേരെ ഗുണ്ട ആക്രമണം. ബൈക്കുകളിൽ എത്തിയ സംഘം കമ്പിവടിയും ചുറ്റികയും ഉപയോഗിച്ച്​ നടത്തിയ ആ​ക്രമണത്തിൽ നാലാം വാർഡിൽനിന്ന് ജയിച്ച യു.ഡി.എഫ്​ സ്ഥാനാർഥി ജി.എസ്​. ബൈജുവിനാണ്​​ ​ പരിക്കേറ്റത്​. തലക്കും വലതുകാലിനും ഇടതുകൈക്കും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഹരിപ്പാട്ടെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.45ന്​ കല്ലൂമൂടിന് കിഴക്ക് കളപ്പാട്ടു ഭാഗത്തുവെച്ച്​ ഒരുസംഘം ആക്രമിക്കുകയായിരുന്നു. വിജയാഹ്ലാദപ്രകടനത്തിനുശേഷം യു.ഡി.എഫ്​ പ്രവർത്തകരെ കാണാൻ സ്ഥലത്ത്​ എത്തിയതായിരുന്നു.

പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ ബി.ജെ.പി അംഗമായിരുന്ന ബൈജു രാജിവെച്ച ഒഴിവിലാണ് ​ തെരഞ്ഞെടുപ്പ്​ നടന്നത്​. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നാണ്​ ഇക്കുറി മത്സരിച്ചത്​. ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റിൽ നടന്ന മത്സരത്തിൽ 103 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്​ ബൈജു വിജയിച്ചത്​. 69 വോട്ട്​ നേടിയ ബി.ജെ.പിക്ക്​ മൂന്നാം സ്ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. ആക്രമണത്തിന്​ പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന്​ പറയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79644/Attack on UDF candidate in haripad)